ഒരു പൂവിതൾ തേടി
അദ്ധ്യായം 1
സൂര്യകാന്തിപ്പൂക്കൾ നിറഞ്ഞ പൂന്തോട്ടം - അതായിരുന്നു അവളുടെ സ്വപ്നം! അവൾ ചൈത്ര. പൂക്കളുടെ നൈർമല്യവും സുഗന്ധവും പേറി പാറിപ്പറന്നു നടക്കുന്ന ഒരു ചെറുതുമ്പിയെപ്പോലെയാണ് അവൾ. ജീവിതം ഒറ്റയ്ക്ക് കരുപ്പിടിപ്പിച്ച യുവതി. ഇന്ന് അവൾ മേലത്തൂർ ഗ്രാമത്തിൽ പൂക്കച്ചവടം നടത്തി വരുന്നു. വഴിയേ പോകുന്നവരോട് കുശലാന്വേഷണം നടത്തിയും ചെറു തമാശകൾ പറഞ്ഞും അവൾ ജീവിതത്തിന്റെ രസം കണ്ടെത്തുന്നു. അവളുടെ കച്ചവടത്തിനും അത് തെല്ലുന്നുമല്ല സഹായമാകുന്നത്. അങ്ങനെ ഇരിക്കെ ഒരു ദിവസം പതിവ് പോലെ അവൾ രാവിലെ കടയിൽ ഇരിക്കുകയായിരുന്നു. കുറെ കുട്ടികൾ സ്കൂളിൽ പോകാൻ നിൽക്കുന്നു. പെട്ടെന്ന് മഴ പെയ്തു തുടങ്ങി. ഉടൻ തന്നെ അവൾ പൂക്കൾ എല്ലാം മൂടി വെച്ചു. അപ്പോഴാണ് ബസ്റ്റോപ്പിലേക്ക് ഓടി വന്ന ഒരു കുട്ടി താഴേക്ക് വീഴുന്നത്. അവൾ അവനെ എടുത്തു ഒരു പൂവ് കൊടുത്തു ആശ്വസിപ്പിച്ചു. പൊടുന്നനെ വലിയ വേഗത്തിൽ ഒരു പോലീസ് ജീപ്പും പുറകിലായി ഒരു കാറും പാഞ്ഞു വരുന്നു. ടയറിൽ നിന്നും തെറിച്ച ചെളി കുട്ടിയുടെയും ചൈത്രയുടെയും ദേഹത്ത് പതിക്കുന്നു. അവൾ ദേഷ്യത്തോടെ വാഹനത്തിന്റെ പിറകെ പാഞ്ഞടുക്കുന്നു. അതിൽ 'കളക്ടർ' എന്ന് എഴുതിയിട്ടുണ്ടായിരുന്നു. നാട്ടുകാർ അവളെ പിന്തിരിപ്പിച്ചു. അവൾ കുട്ടിയുടെ ഉടുപ്പിലെ ചെളി വൃത്തിയാക്കിയിട്ട് കുട്ടിയെ ബസിൽ കയറ്റി വിട്ടു. തുടർന്ന് ചന്ദ്രേട്ടന്റെ കടയിൽ നിന്നും ചായയും പത്രവും വാങ്ങി വന്നിരുന്നു അവൾ പത്രം വായിക്കുന്നു. അപ്പോഴാണ് ഒരു വാർത്ത അവളുടെ ശ്രദ്ധയിൽ പെടുന്നത്: 'തിരുവനന്തപുരത്തിന് പുതിയ കളക്ടർ ആയി ആദർശ് കുമാർ ചാർജ് എടുത്തു'. ഉള്ളിലുള്ള ദേഷ്യം മറച്ചു പിടിച്ചു അവൾ ചെറു പുഞ്ചിരിയോടെ പൂക്കച്ചവടം തുടരുന്നു.
അദ്ധ്യായം 2
ആദർശ് തന്റെ ഫയലുകൾ മറിച്ച് നോക്കുകയായിരുന്നു. അപ്പോൾ ഒരു ജീവനക്കാരൻ വന്നു പറഞ്ഞു പരാതിയുമായി ഒരമ്മ കാണാൻ വന്നിട്ടുണ്ട് എന്ന്. അകത്തേക്ക് വന്ന അവർ അവരുടെ വീട് വില്വപുരത്താണെന്നും വീടിന്റെ പരിസരത്തായി കള്ളുകുടിയന്മാർ ബഹളം ഉണ്ടാക്കുന്നു എന്നും പറഞ്ഞു കരഞ്ഞു. അത് തീർപ്പാക്കാം എന്ന് ഉറപ്പു കൊടുത്തു ആദർശ് അവരെ പറഞ്ഞയച്ചു. ഉടൻ തന്നെ ആദർശ് തന്റെ സുഹൃത്ത് എസ് ഐ ഗോപനെ വിളിച്ചു അന്വേഷിക്കാൻ പറഞ്ഞു. പോകുന്ന വഴിക്കു ഗോപൻ മേലത്തൂരിൽ വഴിയോരത്തു അനധികൃത കച്ചവടം കാണുന്നു. ഇതേ പറ്റി ചോദിക്കാൻ ചെന്ന ഗോപനോട് കച്ചവടക്കാർ ഇടയുന്നു. മുൻശുണ്ടി കൊണ്ട് ഗോപൻ അതിൽ ഒരാളുടെ പച്ചക്കറി മുഴുവൻ റോട്ടിൽ എടുത്തെറിഞ്ഞു. ഇത് കണ്ട ചൈത്ര ഗോപനെ അധിക്ഷേപിക്കുന്നു. ഗോപൻ ചൈത്രയെ തല്ലുന്നുന്നതു മൊബൈലിൽ പകർത്തിയ ആരോ അത് സോഷ്യൽ മീഡിയയിൽ ഇടുന്നു. തൻമൂലം ഗോപന് സസ്പെന്ഷൻ ലഭിക്കുന്നു. ഗോപന്റെ സങ്കടം കേട്ട ആദർശ് ഇതന്വേഷിക്കാൻ നേരിട്ട് പുറപ്പെടുന്നു. ആദ്യം വില്വപുരത്തു പോകാൻ ഡ്രൈവറോട് പറയുന്നു. വണ്ടി മേലത്തൂർ വഴി കടന്നു പോകുന്നത് ചൈത്ര കാണുന്നു. വില്വപുരത്തു വെച്ച് പോലീസ് സഹായത്തോടെ സാമൂഹ്യവിരുദ്ധന്മാരെ ആദർശ് അറസ്റ്റ് ചെയ്യുന്നു. അതിനു ശേഷം തിരിച്ചു മേലത്തൂരിലെത്തിയ ആദർശ് അവിടെയുള്ള അനധികൃത വഴിവാണിഭക്കാരോട് ഒഴിയാൻ ആവശ്യപെടുന്നു. കുട്ടിയുടെ ദേഹത്ത് ചെളി വീണതിനും ഗോപനോടും ഉള്ള ദേഷ്യം കാരണം ചൈത്ര ആദർശിനോട് കയർക്കുന്നു. നിയമം അല്ല നീതിയാണ് പ്രധാനം എന്ന് തർക്കിക്കുന്നു. വലിയ ആൾക്കാർ ആണെന്ന ഭാവം കാരണം സാധാരണ ജനത്തെ കാണാൻ കണ്ണില്ലാത്തവർ എന്ന് ആക്ഷേപിക്കുന്നു. പഠിച്ചാൽ മാത്രമേ പഠിപ്പിന്റെ വിലയറിയൂ എന്ന് ആദർശും തിരിച്ചടിക്കുന്നു. തുടർന്ന് ഒരാഴ്ചയ്ക്കകം എല്ലാരോടും ഒഴിയാൻ ആവശ്യപ്പെട്ടു ആദർശ് തിരിച്ചു പോകുന്നു. ചൈത്ര കരഞ്ഞു കൊണ്ട് കടത്തിണ്ണയിൽ ഇരിക്കുന്നു.
Comments
Post a Comment